തിരൂരില്‍ നിന്നും പന്ത്രണ്ട് വര്‍ഷം മുമ്പ് മുങ്ങിയ വധശ്രമക്കേസിലെ പ്രതി പിടിയില്‍

തിരൂര്‍:  പോലീസ് പിടികിട്ടാപ്പള്ളിയായി പ്രഖ്യാപിച്ച യുവാവ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍. 2007 ല്‍ രണ്ട് വധശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ച കേസ് അടക്കം മൂന്നുകേസില്‍ ഉള്‍പ്പെട്ടു ഗള്‍ഫിലേക്ക് മുങ്ങിയ പറവണ്ണ തിത്തീരിയത്തിന്റെ പുരക്കല്‍ ശിഹാബ് (32)എന്നയാളെ തിരൂര്‍ സിഐ പദ്മരാജന്റെ നിര്‍ദ്ദേശാനുസരണം എസ് ഐ കെജെ ജിനേഷ് അറസ്റ്റ് ചെയ്തത്.

ഈ മൂന്ന് കേസുകളിലും ഇയാളെ കോടതി പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരിക്കുക ആയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ വന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പറവണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സംഘത്തില്‍ സിപി മാരായ അഭിമന്യു, സജി അലോഷ്യസ് എന്നിവരും ഉണ്ടായിരുന്നു

Related Articles