ഇ. ടിയുടെ പര്യടനത്തിന് ഇന്ന് തുടക്കമാവും: ആദ്യം തിരൂരങ്ങാടി മണ്ഡലത്തില്‍

കോട്ടക്കല്‍: പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന്റെ സ്ഥാനാര്‍ഥി പര്യടനത്തിന് ഇന്ന് തുടക്കമാവും. വെള്ളിയാഴ്ച തിരൂരങ്ങാടി മണ്ഡലത്തിലാണ് സ്ഥാനാര്‍ഥി പര്യടനം നടത്തുന്നത്. രാവിലെ 9.30ന് എടരിക്കോട് സപിന്നിംങ് മില്ലില്‍ നിന്ന് പര്യടനം ആരംഭിക്കും. 10 മണിക്ക് എടരിക്കോട് കെല്‍, 10.30ന് എടരിക്കോട് വനിതാ പോളി, 10.45ന് ക്ലാരി ജി യു പി സ്‌കൂള്‍, 11ന് കുണ്‍ണടണ്‍ൂര്‍ കോളെജ് എന്നിവ സന്ദര്‍ശിക്കും.

ഉച്ചക്ക് 12ന് തിരൂരങ്ങാടി പി എസ് എം ഒ കോളെജ് സന്ദര്‍ശിക്കും. ഉച്ച ഭക്ഷണം തിരൂരങ്ങാടി യതീംഖാനയില്‍. ഉച്ചക്ക് 3.30ന് നന്നമ്പ്ര പഞ്ചായത്തിലെ വെള്ളിയാമ്പുറം സന്ദര്‍ശിക്കും. വൈകീട്ട് 4.30ന് പരപ്പനങ്ങാടി നഗരസഭയില്‍ പര്യടനം നടത്തും.

ശനിയാഴ്ച തവനൂര്‍ മണ്ഡലത്തിലാണ് ഇ. ടിയുടെ പര്യടനം.

Related Articles