ജനനിബിഡമായി പൊന്നാനി എല്‍ഡിഎഫ് കണ്‍വന്‍ഷന്‍

കോട്ടക്കല്‍ : പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ വിജയം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കോട്ടക്കലില്‍ കണ്‍വന്‍ഷനില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്ത്രീകളും യുവജനങ്ങളും വിദ്യാര്‍ഥികളുമടക്കം വന്‍ ജനാവലി അന്‍വറിന് പിന്തുണയുമായെത്തി. പിവി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫ് ക്യാമ്പില്‍ പകര്‍ന്ന ആവേശത്തിന്റെ തെളിവായി കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ ജനാവലി.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ടി ജലീല്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി പിവി അന്‍വര്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് പലോളി മുഹമ്മദ്കുട്ടി, എല്‍ഡിഎഫ് നേതാക്കളായ ബിനോയ് വിശ്വം എം പി, ആര്‍ മുഹമ്മദ് ഷാ, ജോര്‍ജ് അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍, എ പി പീറ്റര്‍, എ ശിവപ്രകാശ്, ജോര്‍ജ് ഇടപ്പരുത്തി, സബാഹ് പുല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.

പൊന്നാനി എല്‍ഡിഎഫ് ഇക്കുറി പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനമാണ് കണ്‍വെന്‍ഷനില്‍ ഉയര്‍ന്നത്.

Related Articles