Section

malabari-logo-mobile

10 കിലോ കഞ്ചാവുമായി തിരൂർ പറവണ്ണ സ്വദേശികൾ എക്സൈസ് പിടിയിൽ

HIGHLIGHTS : Tirur Paravanna residents arrested with 10 kg of cannabis

എടപ്പാള്‍: 10 കിലോ കഞ്ചാവുമായി യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും പൊന്നാനി എക്‌സൈസ് റൈഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ 10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ എടപ്പാള്‍ വച്ച് അറസ്റ്റ് ചെയ്തു.

തിരൂര്‍ പറവണ്ണ ചെരിയാച്ചന്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (28വയസ്സ് ), തിരൂര്‍ പറവണ്ണ സ്വദേശി താമരശ്ശേരി വീട്ടില്‍ നവാസ് (25വയസ്സ് ), തിരുവനന്തപുരം വര്‍ക്കല സ്വദേശി അമ്പാടി വീട്ടില്‍ ജയേഷ് (20വയസ്സ് )എന്നിവരെയാണ് എക്‌സ്സൈസ് അറസ്റ്റ് ചെയ്തത്. ഇവര്‍ അന്ധ്രാപ്രദേശില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് പൊന്നാനി, തിരുര്‍ മേഖലകളില്‍ വില്പന നടത്തിവരുന്നതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച്ചയായി ഇവര്‍ എക്‌സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

sameeksha-malabarinews

ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തിച്ച് അവിടെനിന്നും ബസ് മാര്‍ഗം തിരുര്‍ പൊന്നാനി മേഖലകളില്‍ കഞ്ചാവ് എത്തിക്കുന്നതാണ് ഇവരുടെ രീതി.എടപ്പാളില്‍ വച്ച് പാലക്കാട് -പൊന്നാനി കെഎസ്ആര്‍ടിസി ബസ് പരിശോധിച്ചാണ് പ്രതികളെ കസ്റ്റടിയിലെടുത്തത്. ബസിന്റെ സീറ്റിനടിയില്‍ ബാഗില്‍ ഒളിപ്പിച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കമ്മീഷണര്‍ ഉത്തരമേഖല സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ്,അസി:എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് )മാരായ കെ ഷിബു ശങ്കര്‍.കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,അഖില്‍ ദാസ് പൊന്നാനി റൈഞ്ച് ഇന്‍സ്പെക്ടര്‍ സാദിഖ് എ,പ്രിവെന്റിവ് ഓഫീസര്‍ മുരുകന്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ എ ആര്‍ രഞ്ജിത്ത്,റിനില്‍ രാജ് വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ രജിത ടി കെ, ദിവ്യ എ എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.

സമാന രീതിയില്‍ ആന്ദ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പെരിന്തല്‍മണ്ണ എടപ്പറ്റ ഓലപ്പാറ സ്വദേശി ഹുസ്സൈന്‍ (31വയസ്സ് )എന്നയാളെ 9kg കഞ്ചാവുമായി എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇന്റലിജിന്‍സ് ബ്യൂറോയും മലപ്പുറം എക്‌സ്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുകതമായി നടത്തിയ പരിശോധനയില്‍രണ്ടു ദിവസം മുമ്പ് അറസ്‌റ് ചെയ്ത് കേസെടുത്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!