Section

malabari-logo-mobile

വനിതാ ജീവനക്കാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം; പൊന്‍മുണ്ടം പഞ്ചായത്തില്‍ ജീവനക്കാര്‍ കൂട്ട അവധി

HIGHLIGHTS : തിരൂര്‍: വനിതാ ജീവനക്കാരിയെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച്‌ പൊന്‍മുണ്ടം പഞ്ചായത്തില്‍ ജീവനക്കാരുടെ കൂ...

Untitled-1 copyതിരൂര്‍: വനിതാ ജീവനക്കാരിയെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച്‌ പൊന്‍മുണ്ടം പഞ്ചായത്തില്‍ ജീവനക്കാരുടെ കൂട്ട അവധി. ഓഫീസ്‌ പ്രവര്‍ത്തനം സ്‌തംഭിച്ചു. മലപ്പുറത്ത്‌ മീറ്റിങ്ങുണ്ടെന്ന്‌ പറഞ്ഞ്‌ സെക്രട്ടറിയടക്കം ഓഫീസിലെത്തിയില്ല.

പൊന്‍മുണ്ടം പഞ്ചായത്ത്‌ ഓഫീസിലെ എല്‍ഡി ക്ലര്‍ക്കിനെയാണ്‌ വൈസ്‌ പ്രസിഡന്റ്‌ ഉമ്മര്‍ഹാജി കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറഞ്ഞ്‌ അപമാനിക്കുകയും ചെയ്‌തത്‌.

sameeksha-malabarinews

ഓഫീസ്‌ അടച്ചിടുന്നത്‌ ശരിയല്ലെന്ന്‌ പറഞ്ഞ്‌ ഒരു പ്യൂണും, ഒരു ക്ലര്‍ക്കും മാത്രമാണ്‌ ഓഫീസിലെത്തിയത്‌. വളരെ വൈകിയാണ്‌ ഓഫീസ്‌ തുറന്നത്‌. വിവിധ അപേക്ഷകളുമായി നിരവധിപേര്‍ ഓഫീസിലെത്തിയെങ്കിലും തിരിച്ച്‌ പോകുകയായിരുന്നു.

അതേസമയം ജോലിസ്‌ഥലത്ത്‌ വനിതാ ജീവനക്കാരിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട്‌ കേസെടുക്കാന്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദമൂലം പോലീസിന്‌ കഴിയുന്നില്ല. പോലീസില്‍ പരാതി നല്‍കാന്‍ ജീവനക്കാര്‍ തീരുമാനിച്ചുവെങ്കിലും ഭരണ നേതൃത്വം ജീവനക്കാരുടെ മേല്‍ സമ്മര്‍ദ്ദം തുടരുകയാണ്‌.

സ്‌പെഷ്യല്‍ ബ്രാഞ്ച്‌ വിഭാഗം സംഭവം ഉന്നത ഉദേ്യാഗസ്ഥര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. പരാതിയില്ലെങ്കിലും പോലീസിന്‌ കേസെടുക്കാന്‍ കഴിയുമെന്നാണ്‌ ജീവനക്കാര്‍ പറയുന്നത്‌. അതേസമയം വൈസ്‌പ്രസിഡന്റിനെ കൊണ്ട്‌ ജീവനക്കാരിയോട്‌ മാപ്പ്‌ പറയിച്ച്‌ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും ശ്രമം തുടരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!