കോട്ടക്കലില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്‌ വിദ്യാര്‍ത്ഥിനി ചാടിയ സംഭവം; അധ്യാപകനെതിരെ പരാതി

Untitled-1 copyകോട്ടക്കല്‍: കോട്ടൂര്‍ എ കെ എം എച്ച്‌ എസ്‌ എസിലെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനി പ്രധാനാധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന്‌ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്‌ ചാടിയ സംഭവത്തില്‍ അനേ്വഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. വിദ്യാര്‍ത്ഥിനിയുടെ അരയ്‌ക്കും മുഖത്തിനുമാണ്‌ പരിക്കേറ്റിരിക്കുന്നത്‌. വിദ്യാര്‍ത്ഥിനി ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്‌. രക്ഷിതാവ്‌ പ്രധാനാധ്യാപകനെതിരെ കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്‌ച കോട്ടക്കല്‍ അങ്ങാടിയില്‍ നിന്നും സ്‌കൂള്‍ കലോല്‍സവത്തിന്‌ ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോയ വിദ്യാര്‍ത്ഥിനിയെ പ്രധാനാധ്യാപപകന്‍ വഴക്കുപറഞ്ഞിരുന്നു. കൂടാതെ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്നും സ്‌കൂളില്‍ നിന്ന്‌ ടിസി നല്‍കി പറഞ്ഞു വിടുമെന്നും പറഞ്ഞിരുന്നു. ഇതിലുണ്ടായ മനഃപ്രയാസം മൂലം സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന്‌ വിദ്യാര്‍ത്ഥിനി ചാടുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുക്കുകയും, അധ്യാപകനെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്‌തിരുന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആലമ്പാട്ട്‌ റസാഖിന്റെയും, പി പ്രവീണിന്റെയും നേതൃത്വത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപികരിച്ചു.

Share news
error: Content is protected !!
Scroll to Top