തിരൂരില്‍ കുട്ടിയെ ഉപേക്ഷിച്ച്‌ കാമുകനൊത്ത്‌ നാടുവിട്ട ഭര്‍തൃമതി അറസ്‌റ്റില്‍ ; കാമുകന്‍ ഷംനകാസിമിനെ തട്ടിപ്പിനിരയാക്കിയ കേസിലെ പ്രതി

തിരൂര്‍ എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ട ഭര്‍തൃമതിയായ യുവതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ തിരൂര്‍ ആലത്തിയൂര്‍ സ്വദേശി ഹസീനയെ ആണ്‌ തിരൂര്‍ സിഐ ടിപി ഫര്‍ഷാദിന്റെ നേതൃത്വത്തിലൂള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. കുട്ടിയെ ഉപേക്ഷിച്ചതിനാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.

ഹസീനയെ വീട്ടില്‍ നിന്നുംകാണാനില്ലെന്ന്‌ കഴിഞ്ഞ 15ാം തിയ്യതിയാണ്‌ പോലീസിന്‌ ബന്ധുക്കള്‍ പരാതി നല്‍കിയത്‌ . തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയായ ഹാരീസുമായി ഒളിച്ചോടിയതാണെന്ന്‌ കണ്ടെത്തിയത.

ഹാരീസും സഹോദരനും നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്‌ .
കോടതിയില്‍ ഹാജരാക്കിയ ഹസീനയെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top