അബുദാബിയില്‍ ഷോക്കേറ്റ് മരിച്ച തിരൂര്‍ സ്വദേശിക്ക് കോവിഡ്

തിരൂര്‍ :അബുദാബിയില്‍ തൊഴില്‍ കേന്ദ്രത്തില്‍ ഷോക്കേറ്റ് മരിച്ച യുവാവിന് കോവിഡ്. തിരൂര്‍ പറവണ്ണ സ്വദേശി കുറ്റിയാമകാനകത്ത് യാസര്‍ അറാഫത്ത് (45) ആണ് വ്യാഴാഴ്ച ജോലി സ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരിച്ചത്. അബുദാബി യാസ് ദ്വീപിലെ അല്‍ നാസര്‍ ഇലട്രിക്കല്‍ കോണ്‍ട്രാക്ടിങ് എസ്റ്റാബ്ലിഷ്‌മെന്റില്‍ ജീവനക്കാരനായിരുന്നു.

മൃതദേഹം സൂക്ഷിച്ചിരുന്ന അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ വെച്ചാണ് സാമ്പിള്‍ പരിശോധിച്ചത്. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

പിതാവ് ഹംസ, ഉമ്മ കദീജക്കുട്ടി, ഭാര്യ സീനത്ത്, മക്കള്‍ ഹാഷിം അഹമ്മദ്, അസ്‌ലമിയ