
വാളയാര്‍: ടോള്‍ പ്ലാസയില്‍ എക്‌സൈസ് നടത്തിയ വാഹനപരിശോധനയില്‍ 19.70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ മനക്കര നെല്ലിത്തടം പുത്തന്‍വീട്ടില്‍ അബ്ദുള്‍റഹീമിനെ(25)യാണ് ഒറ്റപ്പാലം റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ബംഗളുരുവില്‍ നിന്ന് സ്വകാര്യബസില്‍ കൊണ്ടുവന്ന ലഹരി മരുന്നാണ് പിടിച്ചത്.
എക്‌സൈസ് ഉദ്യോഗസ്ഥരായ മാസിലാമണി, എസ് സുജീഷ്, പ്രേംകുമാര്‍, ലൂക്കോസ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




