തിരൂരില്‍ വധശ്രമ കേസിലെ പ്രതിക്ക് വെട്ടേറ്റു

തിരൂര്‍: സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു. കൂട്ടായി കോതപറമ്പ് ജാറക്കടവത്ത് അലിക്കുട്ടി(32)യെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച പകല്‍ 12 മണിയോടെ കോതപറമ്പിലാണ് സംഭവം നടന്നത്. മൂസാന്റെ പുരക്കല്‍ ഷൗക്കത്തലിയാണ് അലിക്കുട്ടിയെ ആക്രമിച്ചത്. സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തു.

മൂന്ന് മാസം മുന്‍പ് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഷൗക്കത്തലിയുടെ ജ്യേഷ്ഠനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതിയാണ് അലിക്കുട്ടി. ഇതിന്റെ പ്രതികാരമായാണ് അക്രമം നടന്നത്.

Share news
error: Content is protected !!
Scroll to Top