Section

malabari-logo-mobile

സ്റ്റേറ്റ് മോട്ടിവേഷന്‍ ക്യാമ്പ് സമാപിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം:ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ത്രിദിന സംസ്ഥാന മോട്ടിവേഷന്‍ ക്യാമ്പ് സമാപിച്ചു. കാലിക...

തേഞ്ഞിപ്പലം:ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ത്രിദിന സംസ്ഥാന മോട്ടിവേഷന്‍ ക്യാമ്പ് സമാപിച്ചു. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. സഞ്ജയ് ഐ.പി.എസ്, ഡോ.സി.മീനാക്ഷി ഐ.എഫ്.എസ്, പ്രഭീഷ് കുമാര്‍ ഐ.പി.എസ്, ഡോ.പി.സരിന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിച്ചു.
സമാപന സമ്മേളനം കാലിക്കറ്റ് സര്‍വകലാശാലാ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പില്‍ നടന്ന വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവര്‍ വിതരണം ചെയ്തു. ബെസ്റ്റ് പെര്‍ഫോര്‍മറായി സാന്ദ്ര മറിയ ജോസഫിനെ തെരഞ്ഞെടുത്തു. ക്യാമ്പ് അംഗങ്ങള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്‍ പ്രോ-വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.മുരുകന്‍, മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.വി.മുഹമ്മദ് നൂറുല്‍ അമീന്‍, കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.നൗഫല്‍, പി.എല്‍.ഡി വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ കൃഷ്ണന്‍ തിരുക്കന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!