വള്ളിക്കുന്ന്: കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് അരിയല്ലൂര്‍ സ്വദേശി കീപാട്ട് ശ്യാംലാല്‍(22), കടലുണ്ടി സ്വദേശി വാടിക്കല്‍ ഷഫീക്ക്(33) എന്നിവരെ പരപ്പനങ്ങാടി എസ്‌ഐ രഞ്ജിത്ത് കെ ആറും സംഘവും അറസ്റ്റ് ചെയ്തത്.
അരിയല്ലൂര്‍ സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്നതിനിടെ നാട്ടുകാര്‍ നല്കിയ വിവരത്തിലാണ് കാറുമായി വന്ന പ്രതികളെ കഞ്ചാവുമായി പോലീസ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
സ്‌കൂള്‍ പരിസരങ്ങളില്‍ സ്ഥിരമായി ലഹരി ഉത്പന്നങ്ങള്‍ വില്പന നടത്തുന്നവരാണ് പ്രതികളെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു



