തിരൂരില്‍ മാധ്യമപ്രവര്‍ത്തകരെ ലീഗുകാര്‍ വളഞ്ഞിട്ടു തല്ലി: മനോരമ ലേഖകന് സാരമായ പരിക്ക്

 

മാധ്യമപ്രവര്‍ത്തകരെ പോലീ്‌സ് എയ്ഡ് പോസ്റ്റിനുള്ളിലിട്ടും തtirur media personsല്ലിചതച്ചു

തിരൂര്‍: ഇന്നലെ തിരൂരില്‍ നടന്ന യൂത്ത് ലീഗ് ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ വ്യാപകഅക്രമം. ബസ്റ്റാന്‍ഡ് പരിസരത്ത് വച്ച് ഡിവൈഎഫൈയുടെ ബോര്‍ഡുകള്‍ തകര്‍ക്കുന്നത് പകര്‍ത്തിയ ആറ് മാധ്യമപ്രവര്‍ത്തകരെ നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ ക്രുരമായി മര്‍ദ്ധിച്ചു. രക്ഷപ്പെടാന്‍ ബസ്റ്റാന്‍ഡിനകത്തെ പോലീസ് എയ്ഡ് പോസ്റ്റിനകത്തേക്ക് ഓടിക്കയറിയ മാധ്യമപ്രവര്‍ത്തകരെ അതിനുള്ളില്‍ വച്ചും നിര്‍ദ്ധാക്ഷണ്യം തല്ലിചതച്ചു. മനോരമ ലേഖകല്‍ ഷാജുവിന്റെ ഇരു കൈകളും പിടിച്ചു തിരിച്ചതിനാല്‍ അനക്കാനാകാത്ത് അവസ്ഥയിലാണ്.

മനോരമ ലേഖകന്‍ ഷാജു വി കാരാട്ട്, കേരളാ വിഷന്‍ ക്യാമറാമാന്‍ അബ്ദുള്‍ കുന്നമംഗലം, എംടിവി ക്യാറാമാന്‍ വിജയന്‍, മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ ജിംഷാദ്, വര്‍ത്തമാനം ലേഖകന്‍ അലവിക്കുട്ടി, ദീപിക ലേഖകന്‍ സുലൈമാന്‍, എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിഷേധപ്രകടനം പൂങോട്ടുകുളത്തു നിന്ന് തുടങ്ങിയതു മുതല്‍ തന്നെ അക്രമാസക്തമായിരുന്നു. പറവണ്ണയില്‍ താനുര്‍ ഭാഗങ്ങളില്‍ നി്ന്ന് വന്ന പ്രവര്‍ത്തകരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെ്ന്നാണ് സൂചന.
പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഭ്ച രാവിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തും.. തങ്ങളുടെ ബോര്‍ഡുകള്‍ വ്യാപകാമായി നശിപ്പിച്ചതിലും, പോലീസ് ലീഗിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചും സിപിഎം ഇന്ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും നടത്തുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top