
പാനൂര്‍ :കണ്ണുര്‍ ജില്ലയിലെ പാനൂര്‍ പാറോട് മുസ്ലീംലീഗ് ഓഫീസിന് സമീപത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് യുവാക്കള്‍ക്ക് പരിക്കേറ്റു.ഇതില്‍ നാലുപേരുടെ നില അതീവഗുരതരമാണ്. ഗുരതരമായി പരിക്കേറ്റ മുഹമ്മദ്(19),ജാസിം വടക്കേവീട്ടില്‍ (21), മുനവിര്‍ വലിയവീട്ടില്‍(19), പക്കു എന്ന അഫ്‌സല്‍ പരവന്റെ വിട(19) എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാവഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സ്‌ഫോടനം നടന്നത്. ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവസ്ഥലത്തു നിന്ന് പത്തോളം സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്േഫാടനം നടന്ന പറമ്പില്‍ ശരീരാവശിഷ്ടങ്ങളും രക്തവും തളം കെട്ടിനില്‍ക്കുകയാണ്.
കണ്ണുര്‍ എസ്പി രാഹുല്‍ ആര്‍ നായര്‍, എഎസ്പി നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം സംഭവസ്ഥലത്തുണ്ട്.




