പരപ്പനങ്ങാടി: കഴിഞ്ഞ ഏപ്രില്‍ 13 ന് രാത്രി പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് പിന്‍വശത്തെ കദീജ കോംപ്ലക്‌സിലുള്ള ഇന്റര്‍നെറ്റ് കഫെയില്‍ നടന്ന മോഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് കുട്ടികളെ പോലീസ് അറസ്റ്റ് ചെയതു. 15 ഉം 16 ഉം വയസ്സുള്ള ഇവര്‍ പരപ്പനങ്ങാടി സ്വദേശികളാണ്. ഇവരെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. കടയില്‍ നിന്ന് മോഷണം പോയ മൊബൈലുകളിലൊന്ന് മാസങ്ങള്‍ക്കുശേഷം വീണ്ടും ഉപയോഗിച്ചതാണ് ഇവരെ കുടുക്കിയത്. മൊബൈല്‍ ഐ പി നമ്പര്‍ ഉപയോഗിച്ച് പോലീസ് ഇവരെ ട്രേസ് ചെയ്യുകയായിരുന്നു.
കടയില്‍ നിന്ന് മോഷ്ടിച്ച മൊബൈലുകള്‍ ബന്ധുക്കളായ ചിലര്‍ക്ക് നല്‍കിയിരുന്നു. ഈ ഫോണില്‍ നിന്നുള്ള കോളാണ് പോലീസ് ട്രേസ് ചെയ്തത്.
എളുപ്പത്തില്‍ പണം സമ്പാദിക്കാനാണ് ഇത് ചെയ്തതെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.




