Section

malabari-logo-mobile

തിരൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

HIGHLIGHTS : തിരൂര്‍: കിണര്‍ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ബി.പി അങ്ങാടി കട്ടച്ചിറ കാരയില്‍ താമസിക്കുന്ന തൊട്ടിയാട...

തിരൂര്‍: കിണര്‍ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ബി.പി അങ്ങാടി കട്ടച്ചിറ കാരയില്‍ താമസിക്കുന്ന തൊട്ടിയാട്ടില്‍ പരേതനായ ബീരാന്‍ മകന്‍ മുസ്തഫ (33) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് തെക്കനന്നാരയിലായിരുന്നു അപകടം. കുറച്ച് കാലം ഗള്‍ഫിലായിരുന്ന മുസ്തഫ നാട്ടിലെത്തിയിട്ട് കിണര്‍നിര്‍മ്മാണ തൊഴിലെടുത്ത് വരികയായിരുന്നു. ഷോക്കേറ്റയുടന്‍ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം തിരൂര്‍ ജില്ലാ ആശുപത്രിയില്‍നടത്തി. അവിവാഹിതനാണ്. മാതാവ്: റുക്കിയ. സഹോദരികള്‍: ജംഷിയ, ജസ്ന, ജസ് ല, ഹുസ്ന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!