സൂപ്പര്‍ സൈക്ലോണായി ഉംപുണ്‍

ദില്ലി: ഉംപുണ്‍ ചുഴലിക്കാറ്റ് മാരക ശേഷിയുള്ള സൂപ്പര്‍ സൈക്ലോണായി മാറി. കഴിഞ്ഞ ദിവസം വൈകീട്ടോടെ ചുഴക്കാറ്റിന് ശക്തി പ്രാപിച്ച് അഞ്ചാം വിഭാഗത്തില്‍പ്പെടുന്ന സൂപ്പര്‍ സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചിരുന്നു.

ബംഗാള്‍ ഒഡീഷ തീരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആളുകളെ സാമൂഹിക അകലം പാലിച്ചായിരിക്കും മാറ്റി പാര്‍പ്പിക്കുകയെന്ന് ഒഡീഷ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കി.

ബുധനാഴ്ച ചുഴലിക്കാറ്റ് തീരത്തെത്താതെ വഴിയില്‍ വെച്ച് അതിന്റെ തീവ്രത നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതേസമയം ബംഗാളിനെ ഗുരുതരമായതോതില്‍ ഉംപുണ്‍ ബാധിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Related Articles