തിരൂരില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ശ്രമിച്ച യുവാവ് അറസ്റ്റില്‍

തിരൂര്‍: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരൂര്‍ വെട്ടം വിആര്‍സി ഹോസ്പിറ്റലിലെ നേഴ്‌സിങ് ജീവനക്കാരന്‍ എറണാകുളം കല്ലൂര്‍ പാറക്കല്‍ ജോണ്‍ (38) ആണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ നഴ്‌സിങ് ജീവനക്കാരിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് തിരൂര്‍ പോലീസ് കേസെടുത്തത്.

ജീവനക്കാരിയെ നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ക്ക് ലഭിച്ച പരാതി പോലീസിന് കൈമാറുകയായിരുന്നു. ഇതെ തുടര്‍ന്നാണ് എസ് ഐ കെ ആര്‍ രജ്ഞിത് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഇയാള്‍ ബിഎംഎസ് പ്രവര്‍ത്തകനാണ്.

Share news
error: Content is protected !!
Scroll to Top