പാണക്കാട് തങ്ങളടക്കമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച മഹല്‍ പ്രസിഡന്റിനെ പുറത്താക്കി

തിരൂര്‍: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത മഹല്ല് പ്രസിഡന്റിനെ പുറത്താക്കി. തലക്കാട് തെക്കന്‍കുറ്റൂര്‍ അന്‍സാറുല്‍ ഹുദ മഹല്ല് കമ്മിറ്റി പ്രസിഡന്റും തലക്കാട് മുന്‍ പഞ്ചായത്തംഗവുമായ
സി എച്ച് ബഷീറിനെതിരെയാണ് നടപടി. മഹല്ല് കമ്മിറ്റിയിലെ അംഗങ്ങളും ഖാസിമാരും പാണക്കാട് തങ്ങള്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതേതുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. മഹല്‍ കമ്മിറ്റിയില്‍ നിന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 80 ഓളം പേര്‍ ഒപ്പിട്ട പരാതിയും നല്‍കിയിട്ടുണ്ട്. ജനറല്‍ ബോഡിയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.

Share news
error: Content is protected !!
Scroll to Top