Section

malabari-logo-mobile

തിരൂരില്‍ നിന്നും രാത്രികാലങ്ങളില്‍ മലപ്പുറത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് അനുവദിക്കണം: യൂത്ത് ലീഗ്

HIGHLIGHTS : muislm league given memorandum to ksrtc

മലപ്പുറം :  രാത്രികാലങ്ങളില്‍ സര്‍വ്വീസില്ലാത്തത് സാധാരണ യാത്രക്കാരെ പെരുവഴിയിലാകുന്നു. തിരൂരില്‍ നിന്നും രാത്രി എട്ട് മണിക്ക് ശേഷം മലപ്പുറത്തേക്ക് നിലവില്‍ ബസ് സര്‍വ്വീസില്ല. ട്രെയിന്‍ യാത്രികരടക്കം നിരവധി ആളുകള്‍ ഇതില്‍ പ്രയാസം നേരിടുന്നുണ്ട്. ആയതിനാല്‍ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് രാത്രി എട്ട് മണിക്ക് ശേഷവും തിരൂരില്‍ നിന്നും മലപ്പുറത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് യാത്ര ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി കെ.എസ്.ആര്‍.ടി.സി മലപ്പുറം ജില്ലാ ട്രാന്‍സ്‌പ്പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണിന് നിവേദനം നല്‍കി.

 

വിഷയം പരിഗണിച്ച് യഥാസമയം  ബസ് യാത്ര ആരംഭിക്കാമെന്ന് അദ്ദേഹം  ഉറപ്പുനല്‍കിയതായി യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

sameeksha-malabarinews

പ്രസിഡന്റ് എ.പി ശരീഫ്,  ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ കെ.പി സവാദ് മാസ്റ്റര്‍, ഫെബിന്‍ കളപ്പാടന്‍, ഹുസൈന്‍ ഉള്ളാട്ട്, എസ്.അദിനാന്‍, സൈഫു വല്ലാഞ്ചിറ, ഷമീര്‍ കപ്പൂര്‍, സലാം വളമംഗലം, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, സിദ്ദീഖലി പിച്ചന്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!