അടിച്ചാൽ തിരിച്ചടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെ; കെ മുരളീധരൻ

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ മുരളീധരൻ എംപി.  ഇങ്ങോട്ട് തല്ലുമ്പോൾ കൊള്ളുന്നത് അല്ല സെമി കേഡർ ഇങ്ങോട്ട് അടിക്കുമ്പോൾ തിരികെ അടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെ എന്നു മുരളീധരൻ പറഞ്ഞു.

ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് വധിക്കപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് അക്രമരാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ ശരീരത്തിൽ തൊട്ടാൽ കളി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. അത് എവിടെ ചെന്ന് നിൽക്കും എന്ന് പറയാൻ കഴിയില്ല. കോൺഗ്രസിൽ സെമി കേഡർ ഉണ്ട്. കൊലപാതകമല്ല സെമി കേഡർ തല്ലിയാൽ കൊള്ളുന്നതും അല്ല. തിരിച്ചു 2 കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണ്. അത് വേണ്ടിവരും കാരണം വളഞ്ഞിട്ട് തല്ലിയാൽ പിന്നെ എന്ത് ചെയ്യും. പോലീസിൽ നിന്നും നീതി ലഭിക്കില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

Share news
error: Content is protected !!
Scroll to Top