
കോവിഡ് പടരുന്ന സാഹചര്യത്തിൽ ശാരീരിക അകലം പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ എന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം അടച്ച് ഇടണം ഇല്ലെങ്കിൽ ഒരു നിയന്ത്രണം വേണ്ട എന്നീ രണ്ട് നിലപാടും ശരിയല്ല അല്ല സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയരീതി സിപിഎം സമ്മേളനങ്ങളുടെ നടത്തിപ്പു ശാസ്ത്രീയരീതി പിന്തുടർന്നാണ് ബേബി വിശദീകരിച്ചു.
സംസ്ഥാനത്ത് കോവി ഡ് അതിതീവ്ര വ്യാപനം ഉണ്ടായ സമയത്ത് സിപിഎം ജില്ലാ സമ്മേളനം നടത്തുന്നതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു . വിമർശനത്തിന് മറുപടിയായാണ് പൊളിറ്റ്ബ്യൂറോ അംഗത്തിന്റെ വിശദീകരണം.




