Section

malabari-logo-mobile

ടി പി ആർ മാനദണ്ഡം മാറ്റിയത് സിപിഎം സമ്മേളനത്തിന് വേണ്ടി ; എല്ലാം നിശ്ചയിക്കുന്നത് എകെജി സെൻററിൽ നിന്ന്; ആരോഗ്യവകുപ്പ് നിശ്ചലം; വി ഡി സതീഷൻ

HIGHLIGHTS : Changed TPR norms for CPM convention; Everything is decided by the AKG Center; Health department stagnant; VD Satheesan

ടി പി ആർ മാനദണ്ഡം മാറ്റിയത് സിപിഎം സമ്മേളനം നടത്തുന്നതിന് വേണ്ടി എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മൂന്നാം തരംഗത്തെ നേരിടാൻ സർക്കാറിന് ഒരു പദ്ധതി ഉണ്ടായിരുന്നില്ലെന്നും കോവിഡ്‌ തടയാൻ ആരോഗ്യവകുപ്പ് നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെടുന്നത് എകെജി സെൻററിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ആണെന്നും അദ്ദേഹം ആരോപിച്ചു.

ടി പി ആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ വന്നാൽ ജില്ലാ സമ്മേളനം നടത്താൻ ആകില്ല. തിരുവനന്തപുരം സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ എന്തുകൊണ്ട് ക്വാറന്റീനിൽ പോകുന്നില്ല, സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി എംഎൽഎ നൂറുകണക്കിന് നേതാക്കൾ എല്ലാവരും കോവിഡ ബാധിച്ചവരാണ്. ഇപ്പോൾ സിപിഎംകാർക്ക് നിരീക്ഷണം ഇല്ലെന്നും അവർ രോഗം പരത്തി നടക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

sameeksha-malabarinews

പുതിയ മാനദണ്ഡപ്രകാരം കാസർകോടിനെയും തൃശൂരിനെയും നിയന്ത്രണങ്ങളിൽ നിന്ന് മാറ്റിനിർത്തിയത് സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ്. കാസർകോട് 36 തൃശ്ശൂരിൽ 34 ഉം ആണ് ടി പി ആർ. കർശനനിയന്ത്രണം വേണ്ട ജില്ലകളാണ് ഇവ സിപിഎമ്മിന് ഒരു മാനദണ്ഡം മറ്റുള്ളവർക്ക് മറ്റൊരു മാനദണ്ഡം എന്നതാണ്. കാസർകോട് ജില്ലയിൽ ആശുപത്രികൾ കുറവാണ് അതുകൊണ്ട് കണക്കെടുപ്പ് പ്രായോഗികമല്ല. വീട്ടിൽ ചികിത്സ എന്ന് പറഞ്ഞ് ആശുപത്രിയിലെ രോഗികളുടെ കണക്ക് വെച്ച് മാനദണ്ഡം ഉണ്ടാക്കി മൂന്നാം തരംഗം നേരിടാൻ തയ്യാറെടുപ്പുകൾ ഇല്ല. ആരോഗ്യമന്ത്രിയെ മൂലക്ക് ഇരുത്തി മറ്റ് ചിലർ വകുപ്പ് നിയന്ത്രിക്കുകയാണ് ആരോഗ്യമന്ത്രി പറയുന്ന സ്വന്തം പാർട്ടി പോലും കേൾക്കുന്നില്ല എന്നും വിഡി സതീശൻ വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!