തിരൂര്‍ : ഹോട്ടലിലെ പാചകക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച രണ്ട് ഒറീസ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. റഹിംധര്‍ (21), ബിലാലുദ്ദീന്‍ (20) എന്നിവരെയാണ് തിരൂര്‍ എസ് ഐ രവി സന്തോഷ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ചെ തിരൂര്‍ സബ്ക ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലിലെ പാചകക്കാരനായ എടക്കര മുത്തേടം സ്വദേശി വാസുവിനെയാണ് ഇരുവരും ചേര്‍ന്ന് കുത്തിയത്. മുമ്പ് ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുര്‍ന്നുള്ള വിദേ്വഷമാണ് സംഭവത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




