സുനില്‍ ജേക്കബിനെ മാറ്റി

1തിരു: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി ഫായിസുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന് ആരോപണ മുയര്‍ന്ന മുന്‍ കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ഇപ്പോള്‍ തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്പിയുമായ സുനില്‍ ജേക്കബ്ബിനെ സുരക്ഷ ചുമതലയില്‍ നി്ന്നും ഒഴിവാക്കി. എഡിജിപി സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.

അടുത്ത ദിവസം കേരളത്തിലെത്തുന്ന യുപി അധ്യക്ഷ സോണിയാഗാന്ധിയുടെ സുരക്ഷാ ക്രമീകരണ ചുമതലയില്‍ നിന്നാണ് സുനില്‍ ജേക്കബ്ബിനെ ഒഴുവാക്കിയത്.

കഴിഞ്ഞ ദിവസം ഫായിസിന്റെ അത്യാധുനിക ആഢംബര ബൈക്കില്‍ എസ്പി കറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിട്ടതോടയാണ് ഡിജിപി ബാലസുബ്രഹ്മണ്യന്‍ എഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

 

മുന്‍ കൊച്ചി കമ്മീഷണര്‍ സുനില്‍ജേക്കബിന്റെ ഫായിസ് ബന്ധം അന്വേഷിക്കുന്നു

Share news
error: Content is protected !!
Scroll to Top