Section

malabari-logo-mobile

തിരൂരില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തു; വ്യാപക പരിശോധന

HIGHLIGHTS : തിരൂര്‍ :പില്‍പ്പനയ്ക്ക് വെച്ച ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. തിരൂര്‍ മാര്‍ക്കറ്റിലാണ് ആരോഗ്യവകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പ...

തിരൂര്‍ :പില്‍പ്പനയ്ക്ക് വെച്ച ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. തിരൂര്‍ മാര്‍ക്കറ്റിലാണ് ആരോഗ്യവകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.

ശുദ്ധമായ മത്സ്യം ഓരോ പൗരന്റെയും അവകാശമാണ് ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി കേരളാ സര്‍ക്കാര്‍ ഫിഷറീസ് ആരോഗ്യ വകുപ്പും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷന്‍ സാഗര റാണി ‘യുടെ ഭാഗമായാണ് പരിശോധന നടത്തിയത്.

sameeksha-malabarinews

ശനിയാഴ്ച നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ചെറുമത്സ്യങ്ങളും നശിപ്പിച്ചതില്‍ ഉള്‍പ്പെടുന്നു. തിരൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അബ്ദുല്‍ റഷീദ്, അസിസ്റ്റന്റ് ഓഫീസര്‍ ഫസല്‍, ഫിഷറീസ് ഉദ്യോഗസ്ഥന്മാരായ അംജദ്, ശിവദാസ്, ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!