തിരൂരില്‍ 42 കുപ്പി മദ്യവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

തിരൂര്‍:  ഡ്രൈഡേ ദിനത്തില്‍ വില്‍പ്പനക്കായി കൊണ്ടുപോകുന്ന 42 കുപ്പി മദ്യവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. മാറാക്കര വെട്ടിച്ചിറ സ്വദേശികളായ മൈലാപാടം നൗഷാദ്(30), കണ്ണപറമ്പില്‍ മഹേഷ് (24) എന്നിവരാണ് തിരൂരില്‍ വെച്ച് അറസ്റ്റിലായത്.
തിരൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങി വെട്ടിച്ചിറ ഭാഗത്ത് വില്‍പ്പന നടത്തുന്നതിനാണ് മദ്യം വാങ്ങിയത് എന്ന് ഇവര്‍ ഏക്‌സൈസ് ഉദ്യോഗ്സ്ഥരോട് പറഞ്ഞു.
പ്രവന്റീവ് ഓഫീസര്‍ കെ.എം. ബാബുരാജിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രഗേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രകാശിനി, സ്മിത, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ധനേഷ്, ദിദിന്‍ എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top