തിരൂരില്‍ രണ്ടര വയസ്സുകാരന്റെ മുഖം നായ കടിച്ചുകീറി

തിരൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ നായകടിച്ചു. പോലിശ്ശേരി കണ്ണംകുളം ഗഫൂറിന്റെ മകന്‍ രണ്ടര വയസ്സുള്ള ഫെബിന്‍ ഷായുടെ മുഖത്താണ് നായകടിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തിയപ്പോഴാണ് സംഭവം കണ്ടത്.

നായയുടെ കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നും പ്രഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top