Section

malabari-logo-mobile

നാളെ മുതല്‍ ഖത്തറില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമം നിലവില്‍ വരും

HIGHLIGHTS : ദോഹ: സ്വദേശികളും വിദശികളും ഒരു പോലെ ഏറെ നാളായി കാത്തിരുന്ന പുതിയ തൊഴില്‍ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ ല്‍ വരും. പാസ്‌പോര്‍ട്ട് അതോറിറ്റി ഡയറക്...

ദോഹ: സ്വദേശികളും വിദശികളും ഒരു പോലെ ഏറെ നാളായി കാത്തിരുന്ന പുതിയ തൊഴില്‍ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ ല്‍ വരും. പാസ്‌പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍അത്വീഖുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സാമൂഹിക ക്ഷേമ തൊഴില്‍ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.

എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പുതിയ പരാതി നിവാരണ സമിതിക്ക് രൂപം നൽകിയതായി മന്ത്രി അറിയിച്ചു. എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ കമ്മിറ്റിയായിരിക്കും തീരുമാനം എടുക്കുക. തൊഴിലാളികളുടെ ശമ്പളം കൃത്യമായി നൽകാത്ത കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതടക്കം നിരവധി തൊഴിലാളി സൗഹൃദ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

വിദേശ തൊഴിലാളികൂടെ സേവന വേതന വ്യവസ്​ഥകൾ കൃത്യമായി രേഖപ്പെടുത്തുകയും നടപ്പിൽ വരുത്തുകയും ചെയ്യുക, വിദേശ തൊഴിലാളികളുടെ സേവനത്തിെൻ്റ കാലാവധി നിശ്ചയിക്കുക, രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിന് സ്​പോൺസറുടെ അനുമതി വേണമെന്ന വ്യവസ്​ഥക്ക് പകരം സംവിധാനം കൊണ്ട് വരിക തുടങ്ങി നിരവധി വിഷയങ്ങളിലാണ് പരിഷ്ക്കരണം കൊണ്ട് വന്നിരിക്കുന്നത്. പുതിയ നിയമത്തെ സംബന്ധിച്ച പൂർണമായ വിവരം ഇനിയും ലഭ്യമായി വരുന്നേയുള്ളൂ. എങ്കിലും വിദേശ തൊഴിലാളികളെ സംബന്ധിച്ച് പുതുക്കിയ നിയമം ഏറെ പ്രയോജനപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് എക്സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റി രൂപീകരിച്ചു. വിദേശ തൊഴിലാളി നാട്ടിലേക്ക് പോകാന്‍ നല്‍കുന്ന എക്സിറ്റ് പെര്‍മിറ്റ് അപേക്ഷ തൊഴിലുടമ നിരസിച്ചാല്‍ ഈ കമ്മിറ്റിയില്‍ പരാതിപ്പെടാം. ആഭ്യന്തരമന്ത്രാലയം, ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയം, ഖത്തര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി എന്നിവയില്‍നിന്നുള്ള പ്രതിനിധികളാണ് കമ്മിറ്റിയില്‍ അംഗങ്ങള്‍. അപേക്ഷയില്‍ തൊഴിലുടമയുടെ വിശദീകരണം തേടുകയും ഉത്തരം തൃപ്തികരമല്ലെങ്കില്‍ അപേക്ഷകന് നേരിട്ട് എക്സിറ്റ് പെര്‍മിറ്റ് നല്‍കുകയും ചെയ്യും. മൂന്നുദിവസത്തിനകം കമ്മിറ്റിയുടെ നടപടി ഉണ്ടാകും. കേസുകളില്‍ പെടാത്തവര്‍ക്കാണ് ഈ ആനുകൂല്യം. ഞായറാഴ്ചമുതല്‍ വ്യാഴാഴ്ചവരെയാണ് സമിതി പ്രവര്‍ത്തിക്കുക. കമ്മിറ്റി അപേക്ഷ തള്ളിയാല്‍ മന്ത്രിക്കും അപേക്ഷിക്കാം. 24 മണിക്കൂറിനകം മറുപടി അറിയാം.
ഖത്തറില്‍ തൊഴിലിനായി ആദ്യമായി എത്തുന്ന പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ ആരംഭിക്കാന്‍ ഒരു മാസത്തെ സമയം നിയമം അനുവദിക്കുന്നു. നിലവില്‍ ഒരാഴ്ചത്തെ സമയപരിധിക്കകം റസിഡന്റ് പെര്‍മിറ്റ് നടപടി ആരംഭിച്ചില്ലെങ്കില്‍ 10,000 ഖത്തര്‍ റിയാലാണ് പിഴ.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!