തിരൂരില്‍ പതിനൊന്നുകാരനെ ലൈംഗീക പീഢനത്തിനിരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തിരൂര്‍: പതിനൊന്നുകാരനെ ക്രൂരമായി ലൈംഗീക പീഢനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. പോത്തനൂര്‍ കന്മനം സ്വദേശി കല്ലു മൊട്ടക്കല്‍ അലി(30)യാണ് അറസ്റ്റിലായത്. തിരൂര്‍ സി ഐ പത്മരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതി മൂന്നു മാസക്കാലം കുട്ടിയെ നിരന്തരമായി പീഢനത്തിനിരയാക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ഹാംഗര്‍ക്കാണ്ട് മര്‍ദ്ധിക്കുകയും ചെയ്തു. മദ്രസയില്‍ വെച്ചാണ് കുട്ടിയെപീഢനത്തിന് ഇരയാക്കിയത്.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും, പ്രകൃതി വിരുദ്ധ പീഢനത്തിനും ജുവനല്‍ ജസ്റ്റിസ് ആക്ട്പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Related Articles