കഞ്ചാവ് തേടിപ്പോയ എക്‌സൈസിന്റെ കയ്യിലായത് പടക്കം

തിരൂരങ്ങാടി: കഞ്ചാവ് സൂക്ഷിച്ചിരുന്നതായി രഹസ്യവിവരം ലഭിച്ച് പരിശോധന നടത്തിയപ്പോള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചത് പടക്കം. എആര്‍ നഗറിലെ പുത്തലത്ത് അബ്ദുള്‍സലാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മുപ്പത് കിലോ പടക്കം എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന സലാമിന്റെ വീട്ടില്‍ നിന്നാണ് അനധികൃമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പിടിച്ചെടുത്തത്.

അതെസമയം പടക്കങ്ങള്‍ തങ്ങളുടെ പരിധിയില്‍ വരാത്തതിനാല്‍ ഇവ തിരൂരങ്ങാടി പോലീസിന് കൈമാറിയതായി പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top