Section

malabari-logo-mobile

കൂരിയാട് ദേശീയപാതയില്‍ ടാങ്കറില്‍ നിന്ന് ആസിഡ് ചോരുന്നു;ജനം ആശങ്കയില്‍

HIGHLIGHTS : തിരൂരങ്ങാടി: വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി എറണാകുളത്തേക്ക് പോകുന്ന ലോറിയില്‍ നിന്ന് ആസിഡ് ലീക്കാവുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക...

തിരൂരങ്ങാടി: വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി എറണാകുളത്തേക്ക് പോകുന്ന ലോറിയില്‍ നിന്ന് ആസിഡ് ലീക്കാവുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ആസിഡ് ലീക്കാവുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവറും ക്ലീനറും വാഹനം ദേശീയപാതയില്‍ നിന്ന് കൂരിയാട് പാടത്തേക്ക് ഇറക്കി നിര്‍ത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും റവന്യൂ അധികൃതരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് അപകടം ഉണ്ടാവാതിരിക്കാന്‍ ടാങ്കറിനുമുകളിലേക്ക് വെള്ളം പമ്പുചെയ്യുന്നുണ്ട്.

മറ്റൊരു വാഹനത്തിലേക്ക് ആസിഡ് മാറ്റിക്കേറ്റണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും കൊച്ചിയില്‍ നിന്നും എത്തുന്ന വാഹനത്തില്‍ മാത്രമെ റി ഫില്‍ ചെയ്യാനാകു എന്ന നിലപാടിലാണ് ആസിഡ് കൊണ്ടുപോകുന്ന കമ്പനി അധികൃതര്‍.

sameeksha-malabarinews

അതെസമയം ലീക്കായി പുറത്തുവരുന്ന ആസിഡ് പാടത്തുതന്നെ കുഴികുത്തി ഒഴിവാക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതില്‍ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കുള്ളത്. തൊട്ടടുത്തുതന്നെ ജില്ലയിലെ വിവിധ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന വലിയ ഒരു കിണര്‍ സ്ഥിതിചെയ്യുന്നുണ്ട്. ഈ വെള്ളം കേടാവുമോ എന്ന ആശങ്കയിലാണ് പരിസരവാസികള്‍. ടാങ്കറില്‍ നിന്ന് പുറത്തുവരുന്ന ആസിഡിന് ശക്തമായ ദുര്‍ഗന്ധവുമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!