തിരൂര്‍: പുഴുവരിച്ച കോഴിയിറച്ചിവിറ്റ കട ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. തലക്കടത്തൂരിലെ ബദരിയ ചിക്കന്‍ സ്റ്റാളാണ് പൂട്ടിയത്.
പുത്തനത്താണി സ്വദേശി മൊയ്തുവിനാണ് ഇവിടെ നിന്ന് പുഴുവരിച്ച ഇറച്ചി ലഭിച്ചത്. ഇതെ തുടര്‍ന്ന് മൊയ്തു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കുകയായിരുന്നു. ജില്ലാ അസിസ്റ്റന്റ് ഫുഡ് കമ്മീഷണര്‍ ജോസഫ് ഷാജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ലൈസന്‍സില്ലാതെയാണ് കട പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. കടയുടമയ്‌ക്കെതിരെ പിഴ ചുമത്തുകയും കടയടച്ചിടാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.



