പരപ്പനങ്ങാടി: അവുക്കാദര്‍ കുട്ടി നഹ മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന പരപ്പനങ്ങാടി പഞ്ചായത്തിലെ വാഹനങ്ങളുടെ ടോള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉത്തരവായി ഇറങ്ങി. വിദ്യഭ്യാസമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്.
ആഗസ്റ്റ് 1 മൂതല്‍ തീരുമാനം നടപ്പിലാകും. ജൂലൈ 7 മൂതല്‍ 15 വരെ ടോള്‍ ഒഴിവാക്കുന്നതിനുള്ള പാസിനുള്ള അപേക്ഷാ ഫോറം തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിതരണം ചെയ്യും. 21 മുതല്‍ 25 വരെ ഇവിടെ തന്നെ അപേക്ഷ സ്വീകരിക്കും. ആഗസ്റ്റ് ഒന്നിന് പാസുകള്‍ വിതരണം ചെയ്യും.
പാലത്തില്‍ ടോള്‍ പിരിവ് തുടങ്ങിയ ദിവസം മുതല്‍ ഇതിനെതിരെ പരപ്പനങ്ങാടി ജനകീയ ആക്ഷന്‍ കൗണ്‍ലിന്റെ നേതൃത്വത്തില്‍ സമരം നടന്നു വരികയാണ്.



