അര്‍ജന്റീന തോറ്റാല്‍ മെസ്സിയെ കുറ്റപ്പെടുത്തരുത് : മറഡോണ

maradonaonnsuarezz copy2014 ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബല്‍ജിയത്തോട് അര്‍ജന്റീന തോറ്റാല്‍ സൂപ്പര്‍താരം മെസ്സിയെ കുറ്റപ്പെടുത്തെരുതെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ.

്ഈ ലോകകപ്പിലെ അവരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ അര്‍ജന്റീന അതിന്റെ നിലവാരത്തിലേക്ക് ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും ടീം ഇതുവരെ കളിക്കാന്‍ തുടങ്ങിയിട്ടില്ലെന്നും മറഡോണ കുറ്റപ്പെടുത്തി.

അര്‍ജന്റീന സ്വിസ് മത്സരത്തിന് ശേഷം വെനിസുലേയന്‍ ടിവി ചാനലിനുവദിച്ച അഭിമുഖത്തിനാണ് 1986 ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടമണിയിച്ച നായകന്റെ വിവാദ പരാമര്‍ശം. വളരെ പ്രാധാന്യത്തോടെയാണ് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തങ്ങളുടെ പേരിനനുസരിച്ച് പുറത്തെടുക്കേണ്ട കളിയുടെ 40% മാത്രമെ കളിക്കാര്‍ പുറത്തെടുക്കുന്നതെന്നും മറഡോണ പറഞ്ഞു.

മെസ്സി നടത്തുന്ന മികച്ച നീക്കങ്ങളും ഗോളുകളുമാണ് കളിക്കളത്തിന്‍ അവസാന നിമിഷം വിസിലൂതുമ്പോള്‍ അര്‍ജന്റീനെയ മുന്നോട്ട് നയിക്കുന്നത്. അര്‍ജന്റീന നേടിയ 7 ഗോളുകളില്‍ നാലും നേടിയത് മെസ്സിയാണ്. എന്നാല്‍ എല്ലാ മത്സരങ്ങളും നേരിയ മാര്‍ജിനിലാണ് അവര്‍ ജയിച്ചത്. പലതും അവസാനനിമഷങ്ങള്‍ അവര്‍ നേടിയ ഒറ്റഗോളിന്റെ മികവിലായിരുന്നു. മറഡോണയുടെ ഈ വെളിപ്പെടുത്തല്‍ പ്രധാനമായും അര്ജന്റീനയുടെ കോച്ചിനെതിരെയാണെന്ന് വ്യാഖ്യാനം വന്നുകഴിഞ്ഞു.

രണ്ടു തവണ ലോകകപ്പ് കൈപ്പിടിയിലൊതുക്കിയ അര്‍ജന്റീന മെസ്സിയെന്ന പ്രതിഭയുടെ ചിറകില്‍ ഇത്തവണയും വിജയിക്കുമെന്ന കടുത്ത പ്രതീക്ഷയിലാണ് ആരാധകര്‍. ഈ വിജയപ്രതീക്ഷയില്‍ പതിനായിരക്കണക്കിന് അര്‍ജന്റീനിയന്‍ ആരാധകരാണ് അതിര്‍ത്തി കടന്ന് കാല്‍പന്തുകളിയുടെ പൂരപറമ്പിലിറങ്ങിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top