തിരൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

തിരൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലത്തിലൂര്‍ താഴത്തെ പീടിയേക്കല്‍ ബീരാന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് സാറിഖ്(18) ആണ് മരിച്ചത്. തിരൂര്‍ വിശ്വാസ് തിയ്യേറ്ററിന് സമീപം ശനിയാഴ്ച രാത്രി ഒമ്പതുമണിക്കാണ് അപകടം സംഭവിച്ചത്.

റാസിഖും കൂട്ടുകാരനും സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ആലത്തിയൂര്‍ സ്വദേശി തുറയാട്ടില്‍ ദില്‍ഷാദ് (16) സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.

റാസിഖ് കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉമ്മ: ഫാത്തിമ. സഹോദരങ്ങള്‍: ഷരീഫ്, ഷാക്കിര്‍, ഖദീജ, ഹസീബ.

Share news
error: Content is protected !!
Scroll to Top