Section

malabari-logo-mobile

ചരിത്രം കുറിച്ച് ഇന്ത്യയുടെ പിഎസ്എല്‍വി 37 കുതിച്ചുയര്‍ന്നു

HIGHLIGHTS : ബംഗളൂരു: ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ചരിത്രം കുറിച്ച് 104 ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച പിഎസ്എല്‍വി 37 കുതിച്ചുയര്‍ന്നു. രാവിലെ 9.28നാണ് ശ്രീഹരിക്ക...

ബംഗളൂരു: ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ചരിത്രം കുറിച്ച് 104 ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച പിഎസ്എല്‍വി 37 കുതിച്ചുയര്‍ന്നു.  രാവിലെ 9.28നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്‌സ് സെന്ററില്‍നിന്ന് പിഎസ്‌എല്‍വി സി-37 കുതിച്ചത്. 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ലക്ഷ്യത്തിലെത്തിക്കുന്നതോടെ ഏറ്റവും കൂടതല്‍ ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് വിക്ഷേപിച്ചതിനുള്ള ചരിത്ര നേട്ടമാണ് ഐഎസ്ആര്‍ഒ സാധ്യമാക്കിയത് .

വിക്ഷേപണത്തിന്റെ 30-ാംമിനിറ്റില്‍ റെക്കോഡ് ദൌെത്യം പൂര്‍ത്തിയാകും.ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി. വിക്ഷേപണത്തിനുമുന്നോടിയായുള്ള 28 മണിക്കൂര്‍ കൌെണ്ട് ഡൌെണ്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.28ന് തുടങ്ങി. തുടര്‍ന്ന് റോക്കറ്റിലെ നാലാംഘട്ടത്തില്‍ ഇന്ധനം നിറച്ചു. രണ്ടാംഘട്ടത്തില്‍ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ രാത്രിയോടെ പൂര്‍ത്തീകരിച്ചു. ഇന്ത്യയുടെ വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 2 സിയാണ് ഉപഗ്രഹങ്ങളില്‍ പ്രധാനം. ഐഎന്‍എസ്-1എ, ഐഎന്‍എസ്-1 ബി എന്നീ നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടേതായുണ്ട്. അമേരിക്കയുടെ 96 നാനോ ഉപഗ്രഹങ്ങളും നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലാന്‍ഡ്, ഇസ്രയേല്‍, കസാഖിസ്ഥാന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഇത്രയധികം വിദേശ ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നതും ആദ്യമാണ്.

sameeksha-malabarinews

വിക്ഷേപണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിഎസ്എസ്‌സി ഡയറക്ടര്‍ കെ ശിവന്‍, എല്‍പിഎസ്‌സി ഡയറക്ടര്‍ എസ് സോമനാഥ് എന്നിവര്‍ അറിയിച്ചു. കാലാവസ്ഥയടക്കം എല്ലാം അനുകൂലമാണെന്നും അവര്‍ പറഞ്ഞു.

2014ല്‍ ഒറ്ററോക്കറ്റില്‍ 37 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റെക്കോഡ്. അമേരിക്കന്‍ സ്പേയ്സ് ഏജന്‍സി 29 ഉപഗ്രഹങ്ങളുമായി തൊട്ടുപിന്നില്‍. ഒറ്ററോക്കറ്റില്‍ 20 ഉപഗ്രഹങ്ങളെ കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച് കഴിഞ്ഞവര്‍ഷം ഐഎസ്ആര്‍ഒ കരുത്ത് തെളിയിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!