തിരൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂര്‍: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെട്ടം ആലിശേരി പരേതനായ വേളക്കാടന്‍ അഷറഫിന്റെ മകന്‍ മുഹമ്മദ് അനസ്(26) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ചമ്രവട്ടം അത്താണിപ്പടിയില്‍ വെച്ച് അപകടം സംഭവിച്ചത്. അത്താണിപ്പടി സ്‌കൂളിന് സമീപത്തെ കോഴിക്കട വ്യാപാരിയാണ് അനസ്. കടപൂട്ടി നോമ്പുതുറക്കാനായി പൊന്നാനിയിലെ ഭാര്യവീട്ടേല് പോകുന്നതിനിടെ അപകടം. സാരമായി പരിക്കേറ്റ അനസിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടുമാസം മുമ്പാണ് അനസിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ:ഷഹീദ. ഉമ്മ: സുഹറ. സഹോദരങ്ങള്‍:അജ്മല്‍, ആഷിറ.

Share news
error: Content is protected !!
Scroll to Top