കൊച്ചിയില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം. വസ്ത്രവ്യാപാര സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. തൊട്ടടുത്തെല്ലാം കടകള്‍ തിങ്ങിനിറഞ്ഞ ഇടമാണ് ഇവിടെ. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

രാവിലെയാണ് തീപിടിത്തമുണ്ടായത്. അതുകൊണ്ടുതന്നെ പല കടകളും തുറന്നില്ല. ഇതിന് സമീപം മെറ്റല്‍ ഗോഡൗണും ഉണ്ട്. ആളപായമൊന്നും ഉണ്ടായിട്ടില്ല. ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയാണ്. നിരവധി ഗോഡൗണുകള്‍ ഉള്ള ഇവിടെ ഏറെ പഴകിയ കെട്ടിടങ്ങളും ഉണ്ട് . അതുകൊണ്ടുതന്നെ മറ്റ് കെട്ടിടങ്ങളിലേക്കും പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. സിറ്റിപോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും പത്തോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Share news
error: Content is protected !!
Scroll to Top