തിരൂര്‍ : മീനടത്തൂരില്‍ ചൊവ്വാഴ്ച നബിദിന റാലിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു ഉച്ചയോടെ മീനടത്തൂര്‍ മിസ്ബാഹുല്‍ അനാം മദ്രസ്സിയിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച നബിദിനഘോഷയാത്രക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ ഇകെ വിഭാഗക്കാരായ മീനടത്തൂര്‍ കുറുമ്പത്ത് ഇര്‍ഷാദ്(30), ചെമ്പ്ര ചെറിയ കല്ലിയാപുറത്ത് കരീം(35), എന്നിവര്‍ക്കും എപി വിഭാഗക്കാരായ അണ്ണച്ചംപള്ളി അബ്ദുറഹീം(25), തറമ്മല്‍ പറമ്പില്‍ ജാസിര്‍(19) താണിക്കാട്ട അല്‍ ഇര്‍ഷാദ്്(14) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
നബിദിന റാലിയില്‍ സംഘടനകളുടെ പതാകയേന്താന്‍ ശ്രമിച്ചു എന്നതാണ് ഇരുവിഭാഗവും സംഘര്‍ഷത്തിന് കാരണമായി പരസ്പരം കുറ്റപ്പെടുത്തുന്നത്



