തിരൂരില്‍ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

തിരൂര്‍: കൂട്ടുകാരുമൊത്ത് തിരൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെമ്പ്രകുണ്ടാനാത്ത് കടവ്‌സ്വദേശിമുണ്ടേക്കാട്ട് മുണ്ടന്റെ മകന്‍ രാകേഷ്(26)ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തി. ആറോടെ കരക്കെത്തിച്ച് കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്മ: കമല.

Related Articles