മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തി

തിരുവവന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ പരിശോധന നടത്തി. സംഭവ സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചു എന്നതിന് സ്ഥിരീകരണം നടത്താനാണ് പരിശോധന നടത്തുന്നത്.
അതെസമയം സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍തന്നെയാണ് വാഹനമോടിച്ചതെന്ന് ഏകദേശം ധാരണ ലഭിച്ചതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡില്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയു എന്ന് അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് തിരുവനന്തപുരം മ്യൂസിയം ജംങ്ഷന് സമീപം വെച്ച് കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ മരിച്ചത്. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. കാറില്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ ആരേയും പ്രതി ചേര്‍ക്കാതെ മനപൂര്‍വമല്ലാത്ത നരഹത്യക്കുള്ള വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദേഹം മദ്യപിച്ചിരുന്നു എന്ന് സ്ഥിരീകരിക്കുന്ന ദൃക്‌സാക്ഷികളുടെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും മൊഴി പുറത്തുവന്നിരുന്നു. സംഭവത്തില്‍ ശ്രീറാം വെങ്കിട്ടറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top