തിരൂരില്‍ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

തിരൂര്‍: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റിലായി. തിരൂര്‍ തെക്കനന്നാര കടായിതോട്ടില്‍ അബൂബക്കര്‍(55)ആണ് അറസ്റ്റിലായത്. കുട്ടിയെ ഇയാളുടെ കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നത്രെ.

അവശയായി വീട്ടിലെത്തിയ കുട്ടിയോട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയുടെ മൊഴിയെടുത്ത പോലീസ് സിഐ ടിപി ഫര്‍സാദിന്റെ നേതൃത്വത്തില്‍ അബൂബക്കറിനെ അറസ്റ്റ് ചെയ്ത് പോക്‌സോ ചുമത്തി. മഞ്ചേരി പോക്‌സോ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top