ലോക കേരള സഭക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം; വെട്ടിലായി പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച രണ്ടാം ലോക കേരള സഭക്ക് ആശംസകള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് ആശംസ സന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് രാഹുല്‍ ഗാന്ധി കത്തയച്ചത്. ഇതോടെ വെട്ടിലായത് പ്രതിപക്ഷമാണ്.

ലോക കേരള സഭ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുന്നതായി പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു.

ആന്തൂര്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് കേരള സഭയില്‍ നിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് എംഎഎല്‍എ മാരും ലോക കേരള സഭയില്‍ നിന്നും നേരത്തെ രാജിവെച്ചത്.

ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top