തിരൂരങ്ങാടിയില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ ലീഗണികളുടെ പ്രതിഷേധം ശക്തമാകുന്നു.
ഇന്ന് രാവിലെ തിരൂങ്ങാടിയിലെ പ്രവര്‍ത്തകര്‍ നേരിട്ട് പാണക്കാട്ടെത്തി പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെയും ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അണികള്‍ രംഗത്തെത്തിയിരിക്കുന്നത്.
മജീദ് മത്സരിച്ചാല്‍ മണ്ഡലം നഷ്ടമാകുമെന്നാണ് ഇവര്‍ പറയുന്നത്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലെല്ലാം ഇത്തരം വോയ്‌സ്‌മെസേജുകള്‍ നിറയുകയാണ്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന ആക്ഷേപത്തിന് പുറമെ മഞ്ചേരി പാര്‍ലിമെന്റ് സീറ്റില്‍ ടികെ ഹംസയോട് തോറ്റതും. പിന്നീട് മങ്കടയില്‍ ഇടതുസ്വതന്ത്രന്‍ മഞ്ഞളാംകുഴിഅലിയോട് തോറ്റതും ഓര്‍മ്മിപ്പിക്കുകയാണ് പല പോസ്റ്റുകളും.
തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിലുണ്ടായിരുന്ന പിഎംഎ സലാമിന് അവസാനറൗണ്ടില്‍ സീറ്റ് നിഷേധിച്ചധില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ തിരൂരങ്ങാടിയിലെ പ്രവര്‍ത്തകര്‍ പാണക്കാട്ടെത്തിയത്. നിലവിലെ എംഎല്‍എയായ അബ്ദുറബ്ബിനെ പരിഗണിക്കാത്തിലും ചില പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍ നേതൃത്വം ഈ പ്രതിഷേധത്തെ വകവെക്കേണ്ടന്നാണ് കരുതുന്നത്. പ്രതിഷേധവുമായി വന്നവരോട് രൂക്ഷമായ ഭാഷയിലാണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത് ്. മാധ്യമപ്രവര്‍ത്തകരെ കൂട്ടിയല്ല കാര്യങ്ങള്‍ പറയാന്‍ വരേണ്ടത് എന്നായിരുന്നു് അദ്ദേഹത്തിന്റെ പ്രതികരണം.




