തിരൂരങ്ങാടി: കക്കാട് തൂക്കുമരം വളവില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ലോറി രണ്ട് സ്‌കൂട്ടര്‍കളില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചെമ്മാട് സ്വദേശികളായ പറമ്പന്‍ ഹംസ(63), കണ്ടംകുളം രാജന്‍(60), കുറ്റിപ്പാല ആദൃശ്ശേരി സ്വദേശിയായ നാരങ്ങാവില്‍ മുനീര്‍(38) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മാട് നിന്ന് കക്കാട് ഭാഗത്തേക്ക് പോകുന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ പോകുന്ന സ്‌കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു.


ഇന്ന് ഉച്ചക്ക് 12.30 നായിരുന്നു അപകടം സംഭവിച്ചത്.
Share news
14
14