‘ദയ യാചിക്കില്ല’ ഏത് ശിക്ഷയും ഏറ്റുവാങ്ങും; നിലപാടില്‍ ഉറച്ച് പ്രശാന്ത് ഭൂഷണ്‍

‘Do not ask for mercy’ will accept any punishment; Prashant Bhushan is firm in his stand

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: കോടതിയലക്ഷ്യ കേസില്‍ തന്റെ നിലപാടില്‍ ഉറച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ദയ യാചിക്കില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. prashant-bhushan not-ask-mercy

പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സാവകാശം വേണമെന്നും കോടതിയലക്ഷ്യ കേസില്‍ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവയ്ക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ഇത് നിരാകരിച്ചു. എല്ലാത്തിനും ലക്ഷമണ രേഖയുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ അത് ലംഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നേരത്തെ തയ്യാറാക്കിയ പ്രസ്താവന പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വായിച്ചു.

ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ട്വിറ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ഞാന്‍ കാലങ്ങളായി പിന്തുടരുന്ന തുടര്‍ന്നും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ആ പ്രസ്താവനകളില്‍ ഞാന്‍ മാപ്പ് പറഞ്ഞാല്‍ അത് വലിയ നെറികേടും നിന്ദ്യവുമായ പ്രവര്‍ത്തിയാകും. അതില്‍ തന്റെ ഒരു വിചാരണ സമയത്ത് രാഷ്ട്രപിതാവായ മഹാത്മാഗന്ധി പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കുന്നു’ഞാന്‍ ദയക്കായി യാചിക്കുന്നില്ല. ഔദാര്യവും ആഗ്രഹിക്കുന്നില്ല’ അതകൊണ്ട് കോടതി കുറ്റകരമെന്ന് കണ്ടെത്തിയ പ്രവര്‍ത്തിക്ക് നിയമപരമായ ഏത് ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്. ഒരു തെളിവും മുന്നോട്ടുവെയ്ക്കാതെ താന്‍ ജുഡീഷ്യറിയെ നിന്ദയോടെ ആക്രമിച്ചെന്ന് കണ്ടെത്തിയതില്‍ തനിക്ക് നിരാശയുണ്ടെന്നും പ്രശാന്ത് ഭൂഷണന്‍ വ്യക്തമാക്കി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •