HIGHLIGHTS : Timetable of the new train on the Palakkad - Kannur route
കോഴിക്കോട്/ പാലക്കാട് യാത്രക്കാരുടെ നിരന്തരമുള്ള അഭ്യര്‍ഥനകള്‍ക്കും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുമൊടുവില്‍ കോഴിക്കോട് – പാലക്കാട് റൂട്ടില്‍ പുതിയ പകല്‍ ട്രെയിന്‍ 23ന് ഓടിത്തുടങ്ങും. മൊത്തം 18 കോച്ചുകളുണ്ട്. സ്‌പെഷല്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിന്‍ സെപ്റ്റംബര്‍ 15 വരെയാണു നിലവില്‍ അനുവദിച്ചിരിക്കുന്നത്. രാവിലെ 10.10നു കോഴിക്കോട്ടു നിന്നു പുറപ്പെടുന്ന ട്രെയിന്‍ (06071) ഉച്ചയ്ക്ക് 1.05നു പാലക്കാട്ടെത്തും. തിരികെ 1.50നു പാലക്കാട്ടു നിന്നു പുറപ്പെടുന്ന ട്രെയിന്‍ (06031) വൈകിട്ട് 5.35നു കോഴിക്കോട്ടും രാത്രി 7.40നു കണ്ണൂരിലുമെത്തും. മടക്കയാത്ര കണ്ണൂര്‍വരെ ഉണ്ടെന്നതും യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്.

സമയക്രമം: സ്റ്റേഷന്‍, പുറപ്പെടുന്ന സമയം എന്ന ക്രമത്തില്‍ കോഴിക്കോട്ടു നിന്ന് പാലക്കാട്ടേക്ക്
കോഴിക്കോട് (10.10), ഫറോക്ക് (10.26), പരപ്പനങ്ങാടി (10.42), താനൂര്‍ (10.51), തിരൂര്‍ (11.00), കുറ്റിപ്പുറം (11.13), പട്ടാമ്പി (11.32), ഷൊര്‍ണൂര്‍ (11.50), ഒറ്റപ്പാലം (12.10), പാലക്കാട് (1.05).
പാലക്കാട്ടു നിന്ന് കോഴിക്കോട്, കണ്ണൂര്‍
പാലക്കാട് (1.50), ഒറ്റപ്പാലം (2.16), ഷൊര്‍ണൂര്‍ (3.35), പട്ടാമ്പി (3.50), കുറ്റിപ്പുറം (4.07), തിരൂര്‍ (4.21), താനൂര്‍ (4.30), പരപ്പനങ്ങാടി (4.39), ഫറോക്ക് (4.52), കോഴിക്കോട് (5.35). കൊയിലാണ്ടി (6.02), പയ്യോളി (6.13), വടകര (6.32), മാഹി (6.35), തലശ്ശേരി (6.50), കണ്ണൂര്‍ (7.40). ശനിയാഴ്ച സര്‍വീസ് ഷൊര്‍ണൂരില്‍ അവസാനിപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു