HIGHLIGHTS : Road conditions are poor; Bus strike on two routes in Kozhikode-Vadakara today
കോഴിക്കോട്: റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. തകര്‍ന്ന റോഡിന് പരിഹാരം കാണണെമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി ഐക്യമെന്ന പേരിലാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാര നടപടികളുണ്ടായില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

ആനക്കുളം മുതല്‍ വടകര വരെയുള്ള ഭാഗങ്ങളില്‍ റോഡ് ശോചനീയാവസ്ഥയിലാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ മിക്കയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. പയ്യോളി ടൗണ്‍ പരിസരത്ത് ഗതാഗതക്കുരുക്ക് പതിവാണ്. പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും പയ്യോളിക്കപ്പുറം പോകാന്‍ കഴിയാതെ ട്രിപ്പ് അവസാനിപ്പിക്കുന്ന സാഹചര്യവും നിലവിലുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു