ഖത്തറിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

HIGHLIGHTS : Iran's attack targeting US military base in Qatar; Indians warned

ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം. ആകാശത്ത് മിസൈലുകള്‍ കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പത്തിലധികം തവണ മിസൈലുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. അതേസമയം, പരമാധികാരത്തിന്റെ ലംഘനമാണെന്ന് ഖത്തര്‍ പറഞ്ഞു. അക്രമണം പ്രതിരോധിച്ചതായും ഖത്തര്‍ വ്യക്തമാക്കി.

യുഎസ് താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ആക്രമണം. ബഷാരത്ത് അല്‍ -ഫത്ത് ഓപ്പറേഷന്‍ എന്ന പേരിലാണ് ആക്രമണം നടത്തിയത്. ആര്‍ക്കും പരിക്കില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷ തുടരുന്ന പശ്ചാത്തലത്തില്‍ വ്യോമപാത അടച്ച് ഖത്തര്‍. താല്‍ക്കാലികമായാണ് വ്യോമപാത അടച്ചത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ പൗരന്മാരുടേയും താമസക്കാരുടേയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് വ്യോമപാത അടക്കാനുള്ള തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമാണ് നടപടിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. എത്രകാലത്തേക്കാണ് അടച്ചിടുന്നതെന്ന കാര്യം നിലവില്‍ വ്യക്തമല്ല. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ഈ നടപടി ബാധിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!